ഒരു എന്‍ജിനിയര്‍ പറയുന്ന കഥകള്‍ അമ്മ പറഞ്ഞു തന്ന കഥകളിലൂടെ സ്വപ്നങ്ങള്‍ കണ്ടിരുന്ന കാലം. ആ സ്വപ്നങ്ങളില്‍ പക്ഷേ സാഹിത്യത്തിന്‍റെ ചായം കലരുന്നതാകട്ടെ കൗമാരത്തിലും. പാഠപുസ്തകങ്ങളില്‍ മാത്രമായിരുന്നു അന്നാളുകളിലെ ജീവിതം. ഇടയ്ക്കെപ്പോഴോ വായനയുടെ ലോകത്തിലൂടെ സഞ്ചരിച്ചു തുടങ്ങി. ആ യാത്രകള്‍ക്കൊടുവില്‍ എഴുത്തുകാരന്‍ എന്ന പേരു കൂടി ഒപ്പം കൂട്ടിയിരിക്കുന്നു ഈ ചെറുപ്പക്കാരന്‍. ആഗ്രഹം അത്രമേല്‍ ശക്തമാണെങ്കില്‍ സ്വപ്നങ്ങളൊക്കെ കൈക്കുമ്പിളിലേക്ക് എത്തിക്കാമെന്നു തെളിയിച്ചിരിക്കുന്നു തൃശൂര്‍ ഇരിങ്ങാലക്കുടക്കാരന്‍ കെ.ഹരികുമാര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഗ്രഹിച്ച പാതകളിലൂടെയാണു ഹരികുമാറിന്‍റെ ഇന്നത്തെ യാത്രകള്‍. എഴുത്തുകാരന്‍, ഹ്രസ്വചിത്ര സംവിധായകന്‍, ഫോട്ടൊഗ്രാഫര്‍, നടന്‍... ഈ വഴികളിലൂടെയാണു ഈ ചെറുപ്പക്കാരന്‍റെ സഞ്ചാരങ്ങള്‍. എഴുത്തും വായനയും നിറഞ്ഞ ഹരികുമാറിന്‍റെ ജീവിതത്തില്‍ സിനിമ എന്ന സ്വപ്നലോകം കൂടിയുണ്ട്. സ്വന്തമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം. ആ ലോകത്തിലേക്കുള്ള യാത്രയിലാണ്. തിരക്കഥയെഴുത്തിലാണു ഈ എന്‍ജിനിയര്‍. എഴുത്തു മാത്രമല്ല ക്യാമറയും അഭിനയവുമൊക്കെ കൂടെയുണ്ട് ഈ ബിടെക്കുക്കാരന്‍റ...
Official Blog of Author & Filmmaker